യു.പിയില്‍ കന്നുകാലി മോഷ്ടാവെന്ന് ആരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലികൊന്നു

acid-attack

ബറേലി : ഉത്തര്‍പ്രദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ചൊവ്വാഴ്ച അര്‍ധരാത്രി ബാരയെല്ലി ജില്ലയിലെ ഹിന്ദോലിയ പഞ്ചായത്തിലാണ് ഷാരൂഖ് ഖാന്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നത്.

ഗ്രാമവാസികള്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് എത്തി ഷാരൂഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

ദുബായില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ ജനുവരിയിലാണ് നാട്ടിലെത്തിയത്. സുഹൃത്തുക്കള്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഷാരൂഖ് വീട്ടില്‍ നിന്ന് രാത്രി ഇറങ്ങിയതെന്ന് ഇദ്ദേഹത്തിന്റെ സഹോദരന്‍ പറഞ്ഞു. പിറ്റെദിവസം പൊലീസ് വിളിച്ചാണ് ഷാരൂഖ് ആശുപത്രിയിലാണെന്ന വിവരം പറയുന്നത്.

ഏകദേശം 50ഓളം ആളുകള്‍ ചേര്‍ന്നാണ് ഷാരൂഖിനെ അക്രമിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. ദൃക്‌സാക്ഷി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 30 ഓളം പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. എരുമയെ മോഷ്ടിക്കാനെത്തിയതാണെന്ന് ആരോപിച്ചാണ് സംഘം ഷാരൂഖിനെയും സുഹൃത്തുക്കളെയും അക്രമിച്ചത്.

Top